ഫോട്ടോ ഗാലറി—വീഡിയോകൾ കുട്ടികൾക്കൊരു ഹരമാണ്
യഹോവയുടെ കൂട്ടുകാരാകാം എന്ന വീഡിയോ പരമ്പരയിലെ അനിമേഷൻ കഥാപാത്രങ്ങളായ ഡേവിഡും ടീനയും വളരെ പ്രചാരമാണു നേടിയിരിക്കുന്നത്. മാത്രമല്ല അതിലെ പാട്ടുകളും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ഈ പരിപാടിയോടുള്ള വിലമതിപ്പ് മാതാപിതാക്കളും കുട്ടികളും എഴുതി അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ ചില അഭിപ്രായപ്രകടനങ്ങൾ വായിക്കുക:
“ശ്രദ്ധിക്കുക, അനുസരിക്കുക, അനുഗ്രഹം പ്രാപിക്കുക എന്ന ഡിവിഡി എല്ലാ ദിവസവും ഞാനും എന്റെ പാവയും ഒന്നിച്ചിരുന്ന് കാണും.”—സാക്ക്, 5 വയസ്സ്.
“യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്നും ദിവസവും പ്രാർഥിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഈ പുതിയ പാട്ട് എന്നെ പഠിപ്പിച്ചു.”—മിഖാരിയ, 6 വയസ്സ്.
“മാതാപിതാക്കളെ അനുസരിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഞാൻ പഠിച്ചു. കുട്ടികൾക്കായുള്ള ഈ വീഡിയോയ്ക്ക് നന്ദി.”—നിക്കോൾ, 8 വയസ്സ്.
“ഈ വീഡിയോ തന്നതിന് ഒരുപാട് നന്ദി. അടിപൊളിയായിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമായി.”—മെക്കൻസി, 5 വയസ്സ്.
“യഹോവയുടെ കൂട്ടുകാരാകാം എന്ന വീഡിയോ എനിക്കു വളരെ ഇഷ്ടമാണ് ഞാൻ അത് എല്ലാ ദിവസവും കാണും. യഹോവ വിചാരിക്കുന്നത് എന്താണെന്ന് പറഞ്ഞുതരാൻ യഹോവയ്ക്ക് ഒരു മടിയുമില്ല.”—അവ, 5 വയസ്സ്.
“വീഡിയോ കാണാൻ എനിക്ക് എന്ത് ഇഷ്ടമാണെന്നോ. ഞാൻ അതിലെ പാട്ടുകളെല്ലാം പഠിച്ചുകൊണ്ടിരിക്കുകയാ. ആ വീഡിയോ കാണുമ്പോൾ യഹോവയോട് സ്‌നേഹം തോന്നും.”—ഡെവൺ, 4 വയസ്സ്.
“ഡേവിഡിന്റെ അടുത്ത വീഡിയോ കാണാൻ ഞാൻ കൊതിച്ചിരിക്കുകയാ. എന്റെ ശുഭാശംസകൾ—വാൻസ്, 8 വയസ്സ്.
ഓസ്‌ട്രേലിയ—ഷൈലോ, 6 വയസ്സ്
പാഠം 12: ബഥേൽ സന്ദർശിക്കുന്ന ഡേവിഡും ടീനയും
ഓസ്‌ട്രേലിയ—സിയന്ന, 8 വയസ്സ്
ഗീതം 106: യഹോവയുടെ സഖിത്വം നേടുക
ബ്രസീൽ—എഡ്വാർഡൊ, 10 വയസ്സ്
പാഠം 13: ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും
ജർമനി—മൈക്കിൾ,11 വയസ്സ്
പാഠം 10: കൊടുത്ത് ശീലിക്കുക ദയ കാണിക്കുക
ജർമനി—പ്രിസ്കില്ല, 8 വയസ്സ്
പാഠം 11: വീണ്ടും വീണ്ടും ക്ഷമിക്കുക
ജപ്പാൻ—മിക്കു, 7 വയസ്സ്
പാഠം 13: ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും
ജപ്പാൻ—ഡൊമൊക്കി, 10 വയസ്സ്
പാഠം 6: പ്ലീസ് & താങ്ക്യൂ
മെക്‌സിക്കോ—ശമുവേൽ, 7 വയസ്സ്
പാഠം 9: “യഹോവ സകലവും സൃഷ്ടിച്ചു”
ഐക്യനാടുകൾ—അഡ്രിയാന, 6 വയസ്സ്
ഗീതം 92: “വചനം പ്രസംഗിക്കുക”
ഐക്യനാടുകൾ—ആന്തണി, 11 വയസ്സ്
പാഠം 2: യഹോവയെ അനുസരിക്കുക