ബൈബിൾ വീഡിയോകൾ—അടിസ്ഥാന പഠിപ്പിക്കലുകൾ
ഈ ചെറിയ വീഡിയോകൾ, ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്, മരിച്ചവർ ഏത് അവസ്ഥയിലാണ്, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട് എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ബൈബിൾചോദ്യങ്ങൾക്ക് ഉത്തരം തരുന്നു.
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതോ?
സൃഷ്ടിപ്പിനെക്കുറിച്ചുളള ബൈബിൾ വിവരണം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ കെട്ടുകഥയെന്ന നിലയിൽ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. ബൈബിൾ പറയുന്നതു വിശ്വസിക്കാനാകുമോ?
ശരിക്കും ദൈവമുണ്ടോ?
ദൈവത്തിൽ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കുന്നതാണോ എന്നു വിലയിരുത്താനുള്ള തെളിവുകൾ നോക്കാം.
ദൈവത്തിന് ഒരു പേരുണ്ടോ?
ദൈവത്തിന് സർവശക്തൻ, സ്രഷ്ടാവ്, കർത്താവ് എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര് 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.
ദൈവത്തിന്റെ സുഹൃത്താകാൻ പറ്റുമോ?
നൂറ്റാണ്ടുകളായി തങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് അറിയാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. ദൈവത്തിന്റെ ഒരു സുഹൃത്താകാൻ ബൈബിൾ സഹായിക്കും. ദൈവത്തിന്റെ പേര് അറിഞ്ഞുകൊണ്ട് അതു തുടങ്ങാം.
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്?
മനുഷ്യർ എഴുതിയതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്നു വിളിക്കുന്നതു ശരിയാണോ? ആരുടെ ആശയങ്ങളാണ് ബൈബിളിലുള്ളത്?
ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം?
ബൈബിളിന്റെ ഗ്രന്ഥകർത്താവ് ദൈവമാണെങ്കിൽ ഇന്നേവരെ എഴുതപ്പെട്ട ഒരു പുസ്തകവും ഇതിനോട് കിടപിടിക്കില്ല.
ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്?
നമുക്കു ചുറ്റുമുള്ള ലോകം മനോഹരമാണ്. സൂര്യനിൽനിന്ന് കൃത്യമായ അകലത്തിലാണ് ഭൂമിയുടെ സ്ഥാനം. കൃത്യമായ ചെരിവാണ് ഭൂമിക്കുള്ളത്. കൃത്യമായ വേഗതയിൽ അത് കറങ്ങുന്നു. ഭൂമിയെ ഇത്ര മനോഹരമായി സൃഷ്ടിക്കാൻ ദൈവം ഇത്രമാത്രം ശ്രമം ചെയ്തത് എന്തിനാണ്?
എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം?
ജീവിതത്തിന് ഒരു അർഥമുണ്ടായിരിക്കാനും സന്തോഷം കണ്ടെത്താനും ഉള്ള മാർഗം മനസ്സിലാക്കുക.
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് എവിടെ ഉത്തരം കണ്ടെത്താനാകും?
ജീവിതം, മരണം, ഭാവി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ? അവയ്ക്കും മറ്റ് പല ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം കണ്ടെത്താനാകും! എവിടെ?
മരിച്ചവർ ഏത് അവസ്ഥയിലാണ്?
ലാസറിനെപ്പോലെ, മരിച്ചവർ പുനരുത്ഥാനം ചെയ്യുന്ന, അഥവാ ഉയിർപ്പിക്കപ്പെടുന്ന ഒരു കാലം വരുമെന്നു ബൈബിൾ ഉറപ്പുതരുന്നു.
നിത്യം ദണ്ഡിപ്പിക്കുന്ന ഒരു നരകമുണ്ടോ?
‘ദൈവം സ്നേഹമായതുകൊണ്ട്,’ മുമ്പ് ചെയ്ത തെറ്റുകളുടെ പേരിൽ ആളുകളെ ഒരിക്കലും നരകത്തിലിട്ട് ദണ്ഡിപ്പിക്കുകയില്ലെന്ന് ബൈബിൾ പറയുന്നു.
യേശുക്രിസ്തു ദൈവമാണോ?
യേശുക്രിസ്തുവും സർവശക്തനായ ദൈവവും ഒരാൾതന്നെയാണോ? അതോ അവർ വ്യത്യസ്ത വ്യക്തികളാണോ?
യേശു മരിച്ചത് എന്തിനാണ്?
യേശു മരിച്ചത് നമ്മുടെ പാപങ്ങൾക്കുവേണ്ടിയാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരാളുടെ ബലിമരണംകൊണ്ട് ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം കിട്ടുമോ?
എന്താണ് ദൈവരാജ്യം?
ഭൂമിയിലായിരുന്നപ്പോൾ മറ്റേതൊരു വിഷയം സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ദൈവരാജ്യത്തെക്കുറിച്ചാണ് യേശു സംസാരിച്ചത്. നൂറ്റാണ്ടുകളായി ആ രാജ്യം വരുന്നതിനുവേണ്ടി യേശുവിന്റെ അനുഗാമികൾ പ്രാർഥിക്കുന്നു.
ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങി
2,600-ലധികം വർഷങ്ങൾക്കു മുമ്പ് ശക്തനായ ഒരു രാജാവിന് ദൈവം കാണിച്ചുകൊടുത്ത ഒരു പ്രാവചനിക സ്വപ്നം ഇന്ന് നിറവേറിക്കൊണ്ടിരിക്കുന്നു.
ലോകത്തിലെ അവസ്ഥകൾ—1914 മുതൽ
1914 മുതലുള്ള ലോകാവസ്ഥകളും ആളുകളുടെ മനോഭാവങ്ങളും കാണിക്കുന്നത് ‘അവസാനകാലത്തെക്കുറിച്ചുള്ള’ ബൈബിൾപ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു എന്നാണ്.
പ്രകൃതിദുരന്തങ്ങൾക്കു പിന്നിൽ ദൈവമാണോ?
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായ രണ്ടു പേർ ബൈബിളിൽനിന്ന് അവർ മനസ്സിലാക്കിയ സത്യം പങ്കുവെക്കുന്നു.
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ തൃപ്തികരവും ആശ്വാസകരവും ആയ ഒരു ഉത്തരം നൽകുന്നു.
എല്ലാ തരം ആരാധനയും ദൈവം സ്വീകരിക്കുമോ?
ഏതു മതം തിരഞ്ഞെടുത്താലും കുഴപ്പമില്ല എന്നാണ് പലയാളുകളും ചിന്തിക്കുന്നത്.
വിഗ്രഹാരാധനയെ ദൈവം എങ്ങനെയാണു കാണുന്നത്?
കാണാൻ കഴിയാത്ത ദൈവത്തോട് നമ്മളെ അടുപ്പിക്കാൻ വിഗ്രഹങ്ങൾക്കാകുമോ?
ദൈവം എല്ലാ പ്രാർഥനകളും കേൾക്കുമോ?
സ്വാർഥമായ കാര്യങ്ങൾക്കുവേണ്ടി ഒരാൾ പ്രാർഥിക്കുന്നെങ്കിലോ? ഒരാൾ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും എന്നിട്ട് ദൈവാനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിലോ?
വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണ്?
നിങ്ങളുടെ വിവാഹജീവിതം സന്തോഷമുള്ളതായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിളിലെ നല്ല നിർദേശങ്ങൾ ഒരുപാട് ദമ്പതികളെ സഹായിച്ചിട്ടുണ്ട്.
അശ്ലീലത്തെ ദൈവം ഒരു പാപമായി കാണുന്നുണ്ടോ?
അശ്ലീലം കാണരുതെന്ന് ബൈബിൾ നേരിട്ട് പറയുന്നുണ്ടോ? ഇതെക്കുറിച്ച് ദൈവത്തിന്റെ വീക്ഷണം എങ്ങനെ മനസ്സിലാക്കാം?