JW പ്രക്ഷേപണം
വീഡിയോ റോക്കുവിൽ കാണാം
ഏത് വീഡിയോകളും ഇഷ്ടപ്രകാരം കാണാൻ (ഇടയ്ക്കു വെച്ച് നിറുത്തുന്നതിനോ പിന്നോട്ടോ മുന്നോട്ടോ പോയി കാണുന്നതിനോ സ്കിപ്പ് ചെയ്യുന്നതിനോ) കഴിയും. ഒറ്റ വീഡിയോ മാത്രമോ ഒരു വിഭാഗത്തിലെ മുഴുവൻ വീഡിയോകളുമോ കാണാൻ കഴിയും.
(കുറിപ്പ്: ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല നിങ്ങളുടെ കൈയിലുള്ള റോക്കു റിമോട്ട്.)
വീഡിയോ കണ്ടുപിടിക്കാനും കാണാനും
ആമുഖപേജിൽ ഏറ്റവും മുകളിലായി കൊടുത്തിരിക്കുന്ന ഇഷ്ടമുള്ള വീഡിയോ എന്ന ഭാഗത്തേക്ക് പോയാൽ ലഭ്യമായിരിക്കുന്ന വീഡിയോ വിഭാഗങ്ങൾ കാണാനാകും. അവയിൽ ഓരോന്നിലേക്കും പോകാൻ റിമോട്ടിലുള്ള ആരോ ബട്ടണുകൾ ഉപയോഗിക്കുക. ഒരു വിഭാഗം തിരഞ്ഞെടുക്കാൻ ഓക്കെ ബട്ടൺ അമർത്തുക.
ചില വീഡിയോകൾ ഒരേസമയം പല വിഭാഗങ്ങളിലും ഉണ്ടായേക്കാം. ഉദാഹരണത്തിന് ധൂർത്തപുത്രൻ മടങ്ങിവരുന്നു! എന്ന വീഡിയോ, നാടകങ്ങൾ, കുടുംബം, കൗമാരപ്രായക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലും കാണാം.
ഇടകലർത്തുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഒരു വിഭാഗത്തിലെതന്നെ പലയിടത്തുനിന്നുള്ള വീഡിയോകൾ തുടർച്ചയായി കേൾക്കാനാകും.
ഓരോ വിഭാഗത്തിന്റെയും പേജിൽ ഒരുപാട് ശേഖരങ്ങളുണ്ട്. ഓരോ നിരയും ഓരോ വീഡിയോ ശേഖരം ആണ്. വീഡിയോ ശേഖരത്തിന്റെ പേര് നിരയുടെ മുകളിൽ കാണാം.
ശേഖരങ്ങൾ കാണുന്നതിന് റിമോട്ട് ഉപയോഗിക്കുന്ന വിധം:
മുകളിലേക്ക്, താഴേക്ക് എന്ന ആരോ ബട്ടണുകൾ: മറ്റൊരു വീഡിയോ ശേഖരത്തിലേക്ക് പോകാൻ സഹായിക്കും.
ഇടത്തോട്ട്, വലത്തോട്ട് എന്ന ആരോ ബട്ടണുകൾ: ഒരു ശേഖരത്തിലെ വീഡിയോകൾ ഏതൊക്കെയാണെന്നു കാണാൻ സഹായിക്കും.
ഒരു ശേഖരത്തിലെ എല്ലാ വീഡിയോകളും കാണാൻ രണ്ട് വഴികൾ ഉണ്ട്:
എല്ലാം പ്ലേ ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ആദ്യത്തെ വീഡിയോ മുതൽ എല്ലാ വീഡിയോകളും ഒന്നൊന്നായി കാണാം.
ഇടകലർത്തുക എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഒരു വിഭാഗത്തിലെതന്നെ പലയിടത്തുനിന്നുള്ള വീഡിയോകൾ തുടർച്ചയായി പ്ലേ ആകും.
കുറിപ്പ്: ശേഖരത്തിലെ എല്ലാ വീഡിയോകളും പ്ലേ ചെയ്തുകഴിയുമ്പോൾ അതു തനിയെ നിൽക്കും.
വീഡിയോയുടെ വിശദാംശങ്ങൾ കാണാൻ ഒരു വീഡിയോ തിരഞ്ഞെടുക്കുക. താഴെ കാണുന്ന പ്രവർത്തനങ്ങൾ സ്ക്രീനിൽ കാണാം. അതിൽനിന്ന് വേണ്ടതു തിരഞ്ഞെടുക്കുക:
തുടരുക: കണ്ടുകൊണ്ടിരുന്ന ഒരു വീഡിയോ ഇടയ്ക്കുവെച്ച് നിറുത്തിയെങ്കിൽ മാത്രമേ ഈ ഓപ്ഷൻ കാണുകയുള്ളൂ. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ വീഡിയോ നിറുത്തിയ ഇടത്തുനിന്ന് വീണ്ടും പ്ലേ ആകും.
പ്ലേ ചെയ്യുക അല്ലെങ്കിൽ തുടക്കം മുതൽ പ്ലേ ചെയ്യുക: വീഡിയോ തുടക്കം മുതൽ കാണാനാകും.
സബ്ടൈറ്റിലുകളോടുകൂടി പ്ലേ ചെയ്യുക: തിരഞ്ഞെടുത്തിരിക്കുന്ന വീഡിയോയ്ക്ക് സബ്ടൈറ്റിലുകളുണ്ടെങ്കിൽ മാത്രമേ ഈ ഓപ്ഷൻ തെളിയൂ. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ വീഡിയോ സബ്ടൈറ്റിലോടുകൂടി പ്ലേ ചെയ്യും. തുടർന്നുവരുന്ന എല്ലാ വീഡിയോകൾക്കും സബ്ടൈറ്റിലുകൾ (ലഭ്യമാണെങ്കിൽ) കാണിക്കും. സബ്ടൈറ്റിലുകൾ വേണ്ടെങ്കിൽ സബ്ടൈറ്റിലുകളില്ലാതെ പ്ലേ ചെയ്യുക എന്നതു തിരഞ്ഞെടുക്കുക.
ശേഖരത്തിലുള്ളതെല്ലാം പ്ലേ ചെയ്യുക: ഇപ്പോൾ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോയിൽ തുടങ്ങി ശേഖരത്തിലുള്ള എല്ലാ വീഡിയോകളും പ്ലേ ചെയ്യും. ശേഖരത്തിലെ എല്ലാ വീഡിയോകളും പ്ലേ ചെയ്തുകഴിയുമ്പോൾ അതു തനിയെ നിൽക്കും.
വീഡിയോയുടെ വിശദാംശങ്ങൾ എന്നതിന്റെ താഴെ കാണുന്ന നിരയിൽ ആ ശേഖരത്തിലെ മറ്റു വീഡിയോകൾ ഏതെല്ലാമാണെന്നു കാണിക്കും. ആ നിരയിലേക്കു പോകാൻ റിമോട്ടിലെ താഴേക്ക് എന്ന ബട്ടൺ അമർത്തുക. മുകളിലേക്ക് എന്ന ബട്ടൺ അമർത്തിയാൽ വീഡിയോയുടെ വിശദാംശങ്ങൾ എന്നതിലേക്കു തിരിച്ചുപോകും.
വീഡിയോ പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാൻ
ഒരു വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ റിമോട്ട് ഉപയോഗിച്ച് അതു നിയന്ത്രിക്കാൻ താഴെ പറയുന്നതുപോലെ ചെയ്യുക:
പ്ലേ ചെയ്യുക/തത്കാലം നിറുത്തുക: വീഡിയോ തത്കാലം നിറുത്താൻവേണ്ടി ഉപയോഗിക്കാം. ആ ബട്ടൺ വീണ്ടും അമർത്തിയാൽ നിറുത്തിയ ഇടത്തുനിന്ന് വീഡിയോ വീണ്ടും പ്ലേ ആകും.
വലത്തേക്ക്: ഏതാനും സെക്കന്റുകൾ മുന്നോട്ടുപോകാൻ ഉപയോഗിക്കാം. അമർത്തിപ്പിടിച്ചുകൊണ്ടിരുന്നാൽ വേഗത്തിൽ മുന്നോട്ടുപോകാം. നിങ്ങൾക്ക് കാണേണ്ട ഭാഗം എത്തുമ്പോൾ പ്ലേ ചെയ്യുക എന്ന ബട്ടണിലോ ഓക്കെ ബട്ടണിലോ അമർത്തുക.
മുന്നോട്ടുപോകാൻ: ഇതിൽ അമർത്തിയാൽ വീഡിയോ വേഗത്തിൽ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കും. നിങ്ങൾക്ക് കാണേണ്ട ഭാഗം എത്തുമ്പോൾ പ്ലേ ചെയ്യുക എന്ന ബട്ടണിലോ ഓക്കെ ബട്ടണിലോ അമർത്തുക.
ഇടത്തേക്ക്: ഏതാനും സെക്കന്റുകൾ പിന്നോട്ടുപോകാൻ ഉപയോഗിക്കാം. അമർത്തിപ്പിടിച്ചുകൊണ്ടിരുന്നാൽ വേഗത്തിൽ വീഡിയോയുടെ തുടക്കത്തിലേക്കു പോകാം. നിങ്ങൾക്ക് കാണേണ്ട ഭാഗം എത്തുമ്പോൾ പ്ലേ ചെയ്യുക എന്ന ബട്ടണിലോ ഓക്കെ ബട്ടണിലോ അമർത്തുക.
പിന്നോട്ടുപോകാൻ: ഇതിൽ അമർത്തിയാൽ വേഗത്തിൽ വീഡിയോയുടെ തുടക്കത്തിലേക്കു പോകാം. നിങ്ങൾക്ക് കാണേണ്ട ഭാഗം എത്തുമ്പോൾ പ്ലേ ചെയ്യുക എന്ന ബട്ടണിലോ ഓക്കെ ബട്ടണിലോ അമർത്തുക.
ബാക്ക്: വീഡിയോയുടെ വിശദാംശങ്ങൾ എന്നതിലേക്കു തിരിച്ചുപോകാനാകും.
സവിശേഷമായതോ പുതിയതോ ആയ വീഡിയോകൾ കാണാൻ
JW പ്രക്ഷേപണത്തിന്റെ ആമുഖപേജിൽ രണ്ടു പ്രത്യേകവീഡിയോ ശേഖരങ്ങൾ കൊടുത്തിരിക്കുന്നതു കാണാം:
സവിശേഷമായത്: നമ്മുടെ മധ്യവാരമീറ്റിങ്ങിലും കുടുംബാരാധനയിലും കാണുന്ന വീഡിയോകൾ ഉൾപ്പെടെ, പ്രത്യേകതാത്പര്യമുള്ള വീഡിയോകൾ ഈ കൂട്ടത്തിൽ കാണാം.
പുതിയ വീഡിയോകൾ: ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച വീഡിയോകൾ ഇവിടെ കാണാം.